Uncategorized

മണ്‍കൂനയില്‍ തട്ടി ഓട്ടോ മറിഞ്ഞു; ഇന്ന് ഒന്നാം പിറന്നാള്‍‍‍ ആഘോഷിക്കാനിരുന്ന കുഞ്ഞ് മരിച്ചു

തൃശൂര്‍ വരടിയത്ത് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു. ഇന്ന് ഒന്നാം പിറന്നാള്‍ ആഘോഷിക്കാനിരിക്കേയാണ് കുഞ്ഞ് മരിച്ചത്. വരടിയം കൂവപ്പ പാലത്തിന് സമീപം ബുധനാഴ്ച വൈകിട്ട് 7ന് ആണ് അപകടം. ഇരവിമംഗലം നടുവിൽ പറമ്പിൽ റിൻസന്റെയും റിൻസിയുടെയും മകൾ എമിലിയയാണ് മരിച്ചത്.

പിറന്നാൾ ആഘോഷിക്കാൻ വരടിയത്ത് അമ്മവീട്ടിൽ നിന്ന് ഇരവിമംഗലത്തെ വീട്ടിലേക്കുള്ള യാത്രാമധ്യേയാണ് അപകടം.നവീകരണ ജോലിയുടെ ഭാഗമായി റോഡരികിൽ കൂട്ടിയിട്ട മൺകൂനയില്‍ കയറിയാണ് ഓട്ടോ മറിഞ്ഞത്. വരടിയം– മുണ്ടൂർ റോഡിൽ മാസങ്ങളായി നടക്കുന്ന ജോലിയുടെ ഭാഗമായി റോഡിന്‍റെ ഒരു വശത്ത് ഓവുചാലിനോടു ചേർന്ന് കുറെ ദൂരം മണ്ണ് കൂനയായി കൂട്ടിയിട്ടിട്ടുണ്ട്. എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ മൺകൂനയിൽ പിൻചക്രം കയറിഓട്ടോറിക്ഷ മറിയുകയായിരുന്നു. ഓട്ടോയിൽ ഉണ്ടായിരുന്ന എല്ലാവരും റോഡിലേക്ക് വീണു. ഒപ്പം യാത്ര ചെയ്തിരുന്ന റിൻസി, എമിലിയയുടെ സഹോദരൻ എറിക്, മുത്തച്ഛൻ മേരിദാസ്, ഓട്ടോ ഡ്രൈവർ മനോഹരൻ എന്നിവർക്കു പരുക്കേറ്റു. മേരിദാസിന്‍റെ പരുക്ക് ഗുരുതരമാണ്. അപകടത്തില്‍ കുഞ്ഞിന്‍റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരെ ആദ്യം അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എമിലിയയ്ക്ക് അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചതിനെ തുടർന്ന് തൃശൂരിൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലർച്ചെ 4ന് മരണം സംഭവിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button