Uncategorized

പാസ്റ്ററും മകനും അറസ്റ്റിൽ, മതപരിവർത്തനം നടത്തിയതായി പരാതി: ഉത്തർപ്രദേശിൽ ബജ്‌റംഗ്ദൾ പ്രവർത്തകരുടെ പ്രതിഷേധം

മതപരിവർത്തനം നടത്തിയതായി പരാതി. ഉത്തർപ്രദേശിലെ ഫത്തേപൂരിൽ പാസ്റ്ററും മകനും അടക്കം 3 പേർ അറസ്റ്റിൽ. പാസ്റ്റർ ഡേവിഡ് ഗ്ലാഡ്‌വിൻ,മകൻ അഭിഷേക് ഗ്ലാഡ്‌വിൻ, കെ കെ ബംഗാലി എന്നിവരാണ് അറസ്റ്റിലായത്.

ഇവർ അടക്കം 10 പേർക്കെതിരെ പോലീസ് കേസ് എടുത്തു. പ്രദേശവാസിയായ ദേവപ്രകാശ് പാസ്വാന്റെ പരാതിയിലാണ് കേസ്. ബിഎൻഎസ് സെക്ഷൻ 299,351, യു പി മത പരിവർത്തന നിരോധന നിയമം. എന്നിവ അനുസരിച്ചാണ് കേസ്. ബജ്‌റംഗ്ദൾ പ്രവർത്തകരുടെ പ്രതിഷേധ ത്തിന് പിന്നാലെയാണ് അറസ്റ്റ്.

മതപരിവർത്തനം നടന്നതായി പറയപ്പെടുന്ന സമയത്ത് ദേവിഗഞ്ചിലെ പള്ളിയിൽ ഉണ്ടായിരുന്നുവെന്ന് അവകാശപ്പെടുന്ന ഒരാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാധ നഗർ പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button