Uncategorized
മലപ്പുറം താനൂരിൽ ശ്രീകുറുംബ ഭഗവതി ക്ഷേത്രോത്സവത്തിനിടെ വെടിമരുന്നിന് തീപിടിച്ചു

മലപ്പുറം: മലപ്പുറം താനൂർ ശോഭപറമ്പ് ശ്രീകുറുംബ ഭഗവതി ക്ഷേത്ര ഉത്സവത്തിൽ വെടിവഴിപാടിനിടെ അപകടം. വെടിമരുന്നിന് തീപിടിച്ചാണ് അപകടമുണ്ടായത്. മൂന്ന് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടെയും പരിക്ക് ഗുരുതരമല്ല. താനൂർ ശോഭപറമ്പിൽ ക്ഷേത്രോത്സവം ഇന്ന് നടക്കാനിരിക്കെയാണ് അപകടം.




