Uncategorized

എല്ലാം അയ്യപ്പൻ നോക്കിക്കോളും, ദൈവതുല്യരായവർ വേട്ടനായ്ക്കളല്ല- പത്മകുമാറിന്റെ മറുപടി; റിമാൻഡ് നീട്ടി

കൊല്ലം: എല്ലാം അയ്യപ്പൻ നോക്കിക്കോളുമെന്ന് എ. പത്മകുമാർ. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് കൊല്ലം വിജിലൻസ് കോടതിയിൽ എത്തിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പതിനാല് ദിവസത്തേക്ക് പത്മകുമാറിനെ കോടതി വീണ്ടും റിമാൻഡ് ചെയ്തു.

ദൈവ തുല്യരായ പലരും പിന്നിൽ ഉണ്ട് എന്ന് പറഞ്ഞിരുന്നു, ആരാണത് എന്ന ചോദ്യത്തിന് ‘വേട്ടനായ്ക്കൾ അല്ല’ എന്നായിരുന്നു മറുപടി. പ്രതികളെല്ലാം പത്മകുമാറിൻ്റെ പേര് ആണ് പറഞ്ഞിരിക്കുന്നത് എന്ന ചോദ്യത്തിന്, ‘അയ്യപ്പൻ നോക്കിക്കോളും. ദൈവ തുല്യൻ ശവംതീനിയല്ലെന്നും അദ്ദേഹം പറഞ്ഞു.

റിമാൻഡ് കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് പത്മകുമാറിനെ ചൊവ്വാഴ്‌ച കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. കേസ് പരിഗണിച്ച കോടതി 14 ദിവസത്തേക്ക് കൂടി പ്രതിയെ റിമാൻഡ് ചെയ്‌തു. പ്രതിയുടെ ജാമ്യാപേക്ഷ ജനുവരി 7-ന് പരിഗണിക്കും.

അതേസമയം, സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മൊഴി എസ്ഐടി രേഖപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു എസ്ഐടി കടകംപള്ളിയുടെ മൊഴി രേഖപ്പെടുത്തിയത്. തന്നോട് ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകിയെന്ന് കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button