Uncategorized

ചെങ്ങന്നൂർ വിശാൽ വധക്കേസ്; മുഴുവൻ പ്രതികളെയും വെറുതേവിട്ടു

എബിവിപി പ്രവർത്തകൻ വിശാൽ വധക്കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതേവിട്ടു. മാവേലിക്കര അഡീഷനൽ സെഷൻസ് കോടതിയുടേതാണ് വിധി. വിധി നിരാശാജനകമാണെന്നും അപ്പീൽ നൽകുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. പ്രതികളെ ശിക്ഷിക്കും വരെ പോരാട്ടം തുടരുമെന്ന് എബിവിപി പ്രതികരിച്ചു. ക്യാംപസ് ഫ്രണ്ട് പ്രവർത്തകരാണ് കേസിലെ 19 പ്രതികളും. 2012 ജൂലൈ പതിനാറിനാണ് ചെങ്ങന്നൂർ കോളജിൽ ബിരുദ വിദ്യാർഥികളെ സ്വീകരിക്കുന്നതിനിടെ വിശാൽ കൊല്ലപ്പെട്ടത്.

കുത്തേറ്റതിനെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ വിശാലിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് പ്രതികളെ കുറിച്ചുള്ള നിർണായക വിവരങ്ങൾ വിശാൽ സുഹൃത്തിനോട് വെളിപ്പെടുത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button