Uncategorized
എലപ്പുള്ളിയിൽ യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു; രണ്ട് പേർ അറസ്റ്റിൽ

പാലക്കാട്: എലപ്പുള്ളി തേനാരിയിൽ യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചു. ഒകരംപള്ളം സ്വദേശി വിപിനാണ് മർദനമേറ്റത്. ഇയാളെ മർദിക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
സംഭവത്തിൽ നിരവധി കേസുകളിൽ പ്രതികളായ രണ്ട് പേരെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. ഒകരപ്പള്ളം സ്വദേശി ശ്രീകേഷ് (24), ആലാമരം സ്വദേശി ഗിരീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്രീകേഷിന്റെ വീട്ടിൽ നടന്ന ആക്രമണത്തിൽ വിപിനും പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു മർദനം.
ഒകരപ്പള്ളം സ്വദേശി ശ്രീകേഷ് (24), ആലാമരം സ്വദേശി ഗിരീഷ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ റിമാൻഡ് ചെയ്തു.




