Uncategorized

കൊല്ലം സ്വദേശി ഒമാനിൽ അന്തരിച്ചു

മസ്ക‌റ്റ്: കൊല്ലം സ്വദേശി ഒമാനിൽ അന്തരിച്ചു. തഴുത്തല ഉമയനല്ലൂർ പേരയം സ്വദേശി വിജയകുമാർ (66) ആണ് ഒമാനിലെ അൽ വുസ്റ്റ ഗവർണറേറ്റിലെ മഹോത്തിൽ മരിച്ചത്. ഗോപിനാഥൻ പിള്ളയുടേയും തങ്കമ്മയുടേയും മകനാണ്. ഭാര്യ ബിന്ദു വിജയകുമാർ.

മസ്കറ്റ് എക്സ്സ്പ്രസ്സ് വേയ്ക്ക് സമീപത്തുള്ള മെഡിക്കൽ സിറ്റി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തിൽ തുടർനടപടികൾ പൂർത്തിയാക്കിയശേഷം തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സിൽ നാട്ടിലേക്ക് അയച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button