Uncategorized

‘സ്വർണക്കൊള്ള ഏത് ഏജൻസി അന്വേഷിക്കുന്നതിനും CPIM എതിരല്ല, തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം’; എം സ്വരാജ്

ശബരിമല സ്വർണക്കൊള്ളയിൽ പ്രതികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. പ്രതികളെ ന്യായീകരിക്കാനില്ല. ഏത് ഏജൻസികൾ അന്വേഷിക്കുന്നതിനും സിപിഐഎം എതിരല്ല. സത്യം പുറത്തുവരണമെന്നും കുറ്റവാളികൾ ശിക്ഷപ്പെടണമെന്നും ട്വന്റിഫോർ സ്പെഷ്യൽ എൻകൗണ്ടറിൽ അദ്ദേഹം പറഞ്ഞു.

ക്ഷേത്രങ്ങളിലെ സ്വത്ത് സംരക്ഷിക്കപ്പെടണം. സ്വർണക്കൊള്ളയ്ക്ക് രാജ്യാന്തര ബന്ധമുണ്ടെങ്കിൽ കോടതി പറയട്ടെ, പുതിയ ഏജൻസി അന്വേഷിക്കണമെങ്കിൽ കോടതി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെതിരായ ആരോപണത്തിന് പിന്നിൽ രാഷ്ട്രീയ താത്പര്യമാണ്. അദ്ദേഹത്തിനെതിരെ കോടതിയിൽ ആരും തെളിവ് നൽകിയിട്ടില്ലെന്നും എം സ്വരാജ് കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button