Uncategorized
പാലയാടൻ കോട്ടം റോഡ് റീ ടാറിങ് ചെയ്യണം

മട്ടന്നൂർ: നഗരത്തിലെ പ്രധാന റോഡുകളിൽ ഒന്നായ പാലയാടൻ കോട്ടം റോഡ് റീ ടാറിങ് ചെയ്യണമെന്ന് ടെമ്പിൾ ഏരിയ റസിഡൻ്റ്സ് അസോസിയേഷൻ താര വാർഷിക ജനറൽബോഡിആവശ്യപ്പെട്ടു
മട്ടന്നൂർ ലക്ഷ്മി ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട്
എ രാമകൃഷ്ണ വാര്യർ അധ്യക്ഷത വഹിച്ചു
സെക്രട്ടറി സജിത്ത് പി.ബി. റിപ്പോർട്ട് അവതരിപ്പിച്ചു .ട്രഷറർ സുധീർ താരവനിതാ വേദി ഭാരവാഹികളായ രജനി ശ്രീരാജ്,സ്മിത പ്രീജിത്ത്,ശ്രീജ രാധാകൃഷ്ണൻ, ഷിറോസ് കരിയിൽ എന്നിവർ പ്രസംഗിച്ചു
2026 – വർഷത്തിലെ പുതിയ ഭാരവാഹികളായി കെ പി അനിൽകുമാർ ( പ്രസിഡണ്ട്) ഷേണു വി.നായർ ( സിക്രട്ടറി) പ്രീജിത്ത് ( ട്രഷറർ) എന്നിവരെയും
താര വനിതാവേദി ഭാരവാഹികളായി സുധീഷ്ണ ( പ്രസിഡണ്ട്)രശീല (സിക്രട്ടറി) ശ്രീജ രാധ കൃഷ്ണൻ (ട്രഷറർ) എന്നിവരെയും യോഗം തിരഞ്ഞെടുത്തു




