Uncategorized

ആറളം പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ വി. ശോഭ തിരഞ്ഞെടുക്കപ്പെട്ടു.

ഇരിട്ടി: ആറളം പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ വി. ശോഭ തിരഞ്ഞെടുക്കപ്പെട്ടു.ശോഭയ്ക്ക് 13 വോട്ടും എതിർ സ്ഥാനാർഥി എൽഡിഎഫിലെ കെ.കെ. സബിതയ്ക്ക് 6 വോട്ടും ലഭിച്ചു. ആറളത്ത് പ്രസിഡൻര് സ്ഥാനം പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് സംവരണം ചെയ്താതായിരുന്നു. ശോഭ സംവരണ വാർഡ് ആയ എടൂരിൽ നിന്നും 640 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ശോഭ തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തെ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ശോഭയുടെ പേര് നിർദ്ദേശിച്ചത് മുസ്ലിംലീഗ് അംഗം റെഹിയാനത്ത് സുബിയും പിൻതാങ്ങിയത് കോൺഗ്രസിലെ ജോർജ്ജ് ആലാംമ്പള്ളിയുമായിരുന്നു. എൽഡിഎഫ് പ്രസിഡൻര് സ്ഥാനത്തേക്ക് ആറളം ഫാമിൽ നിന്നും വിജയിച്ച കെ.കെ. സബിതയുടേ പേർ നിർദ്ദേശിച്ചത് സിപിഎം അംഗം ഷിഹാബുദ്ധീൻ ആയിരുന്നു. എ.കെ. സുജാത പിൻതാങ്ങി. പ്രസിഡന്റായി തരിഞ്ഞെടുക്കപ്പെട്ട വി.ശോഭയ്ക്ക്് വരണാധികാരിയ സഹകരണ സംഘം ഇരിട്ടി അസിസ്റ്റന്റ് രജിസ്റ്റാറായപ്രദീഷ് കളത്തിൽ വീട്ടിൽ സത്യവാചകം ചൊല്ലിക്കൊടുത്തു.
വൈസ്.പ്രസിഡന്റായി കോൺഗ്രസിലെ ജിമ്മി അന്തിനാട്ട് തിരഞ്ഞെടുക്കപ്പെട്ടു. വെളിമാനം വാർഡിൽ നിന്നും 616 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. ജിമ്മി അന്തിനാട്ടിന് പ്രസിഡൻര് വി. ശോഭ സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ തവണ ഒരു സീറ്റിന്റെ വ്യത്യാസത്തിൽ നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിച്ചതിൽ ആഹ്ലാദിച്ച് യുഡിഎഫ് പ്രവർത്തകർ എടൂരിൽ ആഹ്ലാദ പ്രകടനം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button