Uncategorized
യുഡിഎഫ് വിട്ടുനിന്നു; കോട്ടയം എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു മാറ്റിവെച്ച തെരഞ്ഞെടുപ്പ് ഡിസംബർ 29ന് നടക്കും

കോട്ടയം: കോട്ടയം എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയായ യുഡിഎഫ് വിട്ടുനിന്നതോടെ ക്വാറം തികയാഞ്ഞതിനാലാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. അധ്യക്ഷസ്ഥാനം പട്ടിക വർഗ സംവരണമായ പഞ്ചായത്തിൽ അംഗമില്ലാത്തതിനാലാണ് യുഡിഎഫിന് പ്രതിസന്ധിയായത്. ഉച്ച കഴിഞ്ഞുള്ള വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് മത്സരിക്കും.
തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ പട്ടിക വർഗ അംഗങ്ങളെ നിർത്തിയിരുന്നെങ്കിലും ഇവർക്ക് ജയിക്കാൻ കഴിഞ്ഞിരുന്നില്ല. ബിജെപിക്കും എൽഡിഎഫിനും പട്ടിക വർഗ അംഗങ്ങളുണ്ട്. യുഡിഎഫ് ആരുടെ കൂടെയാണ് സഖ്യം ചേരുമോയെന്നും കാത്തിരുന്ന് കാണേണ്ടതാണ്. മാറ്റിവെച്ച തെരഞ്ഞെടുപ്പ് ഡിസംബർ 29ന് നടക്കും.




