Uncategorized

എരുമേലി പഞ്ചായത്ത് കിട്ടിയിട്ടും ഭരിക്കാനാകാതെ യുഡിഎഫ്, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിൽക്കും, കാരണം എസ് ടി അംഗമില്ല

കോട്ടയം : കോട്ടയത്ത് എരുമേലി പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ നിന്നും 14 സീറ്റുകളുള്ള ഏറ്റവും വലിയ കക്ഷിയായ യുഡിഎഫ് വിട്ടുനിൽക്കും. പഞ്ചായത്തിൽ പ്രസിഡന്റ് പദവി ഇത്തവണ പട്ടിക വർഗ സംവരണമാണ്. എന്നാൽ പഞ്ചായത്തിൽ യുഡിഎഫിന് സംവരണാംഗമില്ല. എൽഡിഎഫിനും ബിജെപിക്കും ഓരോ പട്ടിക വർഗ വിഭാഗത്തിൽ നിന്നുള്ള അംഗമുണ്ട്. യുഡിഎഫ് തെരഞ്ഞെടുപ്പിൽ നിന്നും വിട്ട് നിന്നാൽ ഇന്ന് ക്വാറം തികയില്ല. തെരഞ്ഞെടുപ്പും നടക്കില്ല. ഉച്ചകഴിഞ്ഞുള്ള വൈസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് മത്സരിക്കും.

സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷന്മാരെ ഇന്ന് തെരഞ്ഞെടുക്കും. പ്രസിഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 2.30നുമാണ് നടക്കുക.941 പഞ്ചായത്തുകൾ, 152 ബ്ലോക്കു പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ്. പലയിടത്തും വിമതന്മാർ നിർണായകമാകും. തദ്ദേശ സ്ഥാപനങ്ങളിക്കുള്ള സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ജനുവരി അഞ്ച് മുതൽ ഏഴു വരെ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button