Uncategorized

ഐ ജെ എം ഹയർ സെക്കൻഡറി സ്കൂൾ; എൻ എസ് എസ് സപ്തദിന ക്യാമ്പ് ആരംഭിച്ചു

കൊട്ടിയൂർ:ഐ ജെ എം ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ എൻഎസ്എസ് സപ്ത ദിന ക്യാമ്പ് അമ്പായത്തോട് സെൻറ് ജോർജ് എൽ പി സ്കൂളിലും അമ്പായത്തോട് യുപി സ്കൂളിലും ആരംഭിച്ചു. യുവത ഗ്രാമതയുടെ സമഗ്രതയ്ക്കായി എന്ന ആശയത്തിൽ ഊന്നി ഇനിയുമുഴുകും മാനവ സ്നേഹത്തിൻ ജീവവാഹിനിയായി എന്ന് പേരുള്ള ക്യാമ്പ് ഐ.ജെ.എം ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീ എം. യു. തോമസ് പതാക ഉയർത്തി. വിളംബര ജാഥയോടെ ക്യാമ്പ് ആരംഭിച്ചു. സ്കൂൾ പ്രിൻസിപ്പാൾ എം യു തോമസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സുഷമ ജോൺസൺ ഉദ്ഘാടനം ചെയ്തു. ഐജെഎം. ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡൻ്റ് ബോജോ തോമസ് അധ്യക്ഷത വഹിച്ചു. സെൻ്റ് ജോർജ് എൽ.പി.സ്കൂൾ എച്ച് എം സി മിനി ജോസഫ്, പി.ടി എ അംഗം തങ്കച്ചൻ, സീനിയർ അസിസ്റ്റൻ്റ് രാജേഷ് മാത്യു, ആർഷിൻ സി.ജെയ്സൺ എന്നിവർ ആശംസ അറിയിച്ചു. പ്രോഗ്രം ഓഫീസർ ഷാൻ്റോ മാത്യു ക്യാമ്പ് വിശദീകരണം നടത്തി. എൻ. എസ്. എസ് ലീഡർ അഭിനീത് ജോസഫ് ബിജു നന്ദി അർപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button