Uncategorized

മദ്യം പിടിച്ചെടുക്കാൻ റെയ്ഡ്; തിരച്ചിലിൽ പൊലീസ് കണ്ടെത്തിയത് പണക്കൂമ്പാരം, മൂന്നുപേർ പിടിയിൽ

പുണെ ∙ വീട് കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപന നടക്കുന്നു എന്ന വിവരത്തെ തുടർന്നു പരിശോധനയ്ക്കെത്തിയ പൊലീസ് കണ്ടെടുത്തത് ഒരു കോടി രൂപ. മഹാരാഷ്ട്രയിലെ കോണ്ഡ്വയിലെ വീട്ടിൽനിന്നുമാണ് പുണെ സിറ്റി പൊലീസ് വലിയ അളവിൽ മദ്യവും പണവും കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് മഫ്തിയിൽ കോണ്ഡ്വയിലെ ഇരുനില വീട്ടിലെത്തിയത്. പരിശോധനയിൽ അനധികൃതമായി മദ്യം സൂക്ഷിച്ച മൂന്നുപേരെ പിടികൂടി.

1.41 ലക്ഷം രൂപയും വിവിധ ബ്രാൻഡുകളിലുള്ള വിദേശ നിർമിത മദ്യവും നാടൻ ചാരായവും പിടിച്ചെടുത്തു. തുടർന്ന് കൂടുതൽ മദ്യം സൂക്ഷിച്ചിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് കിടപ്പുമുറിയിൽ സൂക്ഷിച്ച പണം കണ്ടെടുത്തത്. കണ്ടെടുത്ത നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്താൻ കൂടുതൽ പൊലീസുകാരെ വിളിച്ചു വരുത്തി. പരിശോധന പൂർത്തിയാക്കിയപ്പോൾ 1,00,85,950 രൂപയാണ് കണ്ടെടുത്തത്. പ്രതികൾ മുൻപും മദ്യം കടത്തിയതിനു പിടിയിലായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button