Uncategorized

വെള്ളത്തിനടിയിൽ 11 -കാരിയുടെ ഭരതനാട്യം, വെറുതെയല്ല, വലിയൊരു കാരണമുണ്ട്

സാമൂഹിക മാധ്യമങ്ങളിൽ വൈറലായി പുതുച്ചേരിയിൽ നിന്നുള്ള 11 -കാരിയുടെ ഭരതനാട്യം. അത് വൈറലാകാൻ ഒരു കാരണവുമുണ്ട്, വെള്ളത്തിനടിയിലാണ് 11 -കാരി നൃത്തം ചെയ്തത്. താരഗൈ ആരാധന എന്ന ഈ മിടുക്കിയുടെ ഭരതനാട്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറുന്നത്. വെറുതെ ഒരു വെറൈറ്റിക്കോ അതുവഴി വൈറലാകാനോ ഒന്നും വേണ്ടിയല്ല താര​ഗൈ വെള്ളത്തിന്‍റെ അടിയിൽ നൃത്തം ചെയ്തത്. മറിച്ച് കടലില്‍ പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നതിനെതിരെ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാ​ഗമായിട്ടാണ് അവൾ നൃത്തം ചെയ്യാനായി വെള്ളം തിരഞ്ഞെടുത്തത്.
ഭരതനാട്യത്തിലും സ്‌കൂബാ ഡൈവിങ്ങിലും പരിശീലനം നേടിയതിനാൽ തന്നെ താരഗൈക്ക് ഈ പ്രകടനം അത്ര പ്രയാസകരമായിരുന്നില്ല. ഭരതനാട്യത്തിന്റെ വേഷഭൂഷാദികളണിഞ്ഞാണ് താര​ഗൈ നൃത്തം അവതരിപ്പിച്ചത്. 20 അടിയോളം താഴ്ചയിലാണ് ഭരതനാട്യം അവതരിപ്പിച്ചിരിക്കുന്നത്. വെള്ളത്തിലെ നൃത്തത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് ശുഭം ഭരദ്വാജ് എന്ന യൂസറാണ്. ‘താരഗൈ ആരാധന – നൃത്തത്തെ സമുദ്രരക്ഷയ്ക്ക് വേണ്ടിയുള്ള ദൗത്യമാക്കി മാറ്റിയിരിക്കുന്ന പെൺകുട്ടി’ എന്ന ക്യാപ്ഷനോടെയാണ് വീ‍ഡിയോ ശുഭം ഭരദ്വാജ് ഷെയർ ചെയ്തിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ വൈറലായി മാറുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button