കെട്ടിടനിർമാണമേഖലയിലെ സാധനസാമഗ്രികളുടെ വിലവർദ്ധനവ് നിയന്ധ്രിക്കാൻ ഗവണ്മെന്റ് ഇടപെടണം

കുത്തുപറമ്പ് : റെൻസ്ഫഡ് അഞ്ചാമത് ജില്ലാ കൺവെൻസ്ഷൻ കുത്തുപറമ്പ് രാജാസ് മിനി ഹാളിൽ നടന്നു.
കുത്തുപറമ്പ് എസ്. ഐ വിപിൻ ടി. എം ഉൽഘടനം ചെയ്തു.
ജില്ലാ പ്രസിഡണ്ട് പി ദീപക് കുമാർ അധ്യക്ഷത വഹിച്ചു.
LSGD അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സഫീർ എസ് കരിക്കോട് ബിൽഡിംഗ് റൂൾ ക്ലാസ്സ് എടുത്തു.
സ്റ്റേറ്റ് പ്രസിഡന്റ് സജി കുര്യാക്കോസ്, സ്റ്റേറ്റ് സെക്രട്ടറി അബ്ദുൽ സലാം, സ്റ്റേറ്റ് ട്രഷറർ പ്രഭു ഉണ്ണികൃഷ്ണൻ,ടി. വി ഗിരീഷ് ബാബു, സന്തോഷ് വി. വി, സുധീഷ് കെ. കെ, ശ്രീഹരി എ. കെ എന്നിവർ സംസാരിച്ചു.
സംഘടന സെഷൻ സജി കുര്യാക്കോസ് ഉൽഘടനം ചെയ്തു. പ്രഭു ഉണ്ണികൃഷ്ണൻ മുഖ്യഅഥിതി ആയി, പി വി അനീസ് പ്രവർത്തന റിപ്പോർട്ടും, ശ്രീഹരി വരവുചിലവുകണക്കും, അബ്ദുൽ സലാം സംഘടനാ റിപ്പോർട്ടും, അഭിനവ്. എം , ഷഫീഖ് നിയാസ് സി. എ, പ്രദീപ് കുമാർ കെ പി സാജിദ് സി. പി, ഹരീഷ് കുമാർ, അഫ്സീർ സി. എൻ, പി പി സതീഷ് കുമാർ റെജിന വി എന്നിവർ സംസാരിച്ചു.




