Uncategorized

ഭര്‍ത്താവിന്‍റെ തലയും കാലും അറുത്ത് ചാക്കിലാക്കി, സഹായിച്ചത് കാമുകന്‍; പിടിവീണു

ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ ശരീരഭാഗങ്ങൾ വെട്ടിമുറിച്ച് വിവിധ സ്ഥലങ്ങളിൽ ഉപേക്ഷിച്ചു. ഉത്തർപ്രദേശിലെ സംഭാലിലാണ് സംഭവം. ചന്തൗസിയിലെ പത്രൗവ റോഡിലെ ഈദ്ഗാഹിന് സമീപം ചാക്കുകളിൽ ശരീരഭാഗങ്ങൾ കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കാമുകന്റെ സഹായത്തോടെയാണ് ഭർത്താവിനെ കൊലപ്പെടുത്തിയത്.

തലയും കൈകളും കാലുകളും വേർപെടുത്തിയ ശരീരഭാഗങ്ങൾ മുറിച്ച നിലയിലായിരുന്നു. മുറിച്ചെടുത്ത ഒരു കയ്യിൽ ‘രാഹുൽ’ എന്ന് ടാറ്റൂ ചെയ്തത് കണ്ടെത്തിയതാണ് കേസന്വേഷണത്തിൽ നിർണായകമായത്. ചന്തൗസിയിലെ ചുണ്ണി സ്വദേശിയായ ഷൂ വ്യാപാരി രാഹുലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഡിസംബർ 15ന് ശരീരഭാഗങ്ങൾ കണ്ടെത്തുന്നതിന് ആഴ്ചകൾക്ക് മുമ്പ് നവംബർ 18ന് രാഹുലിന്റെ ഭാര്യ റൂബി ഭർത്താവിനെ കാണാതായതായി പരാതി നൽകിയിരുന്നു.

റൂബിയെ ചോദ്യം ചെയ്തപ്പോൾ അവരുടെ മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് പോലീസ് കൂടുതൽ അന്വേഷണം നടത്തി. സി.സി.ടി.വി ദൃശ്യങ്ങൾ ഉപയോഗിച്ച് പോലീസ് സംഭവം പുനഃസൃഷ്ടിക്കുകയായിരുന്നു. റൂബി, കാമുകൻ ഗൗരവ് എന്നിവരെയും മറ്റൊരാളെയും അന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button