Uncategorized

മധ്യപ്രദേശിൽ മതപരിവർത്തനം ആരോപിച്ച് കാഴ്ചപരിമിതിയുള്ള യുവതിയെ ആക്രമിച്ച് ബിജെപി നേതാവ്, അപലപിച്ച് കോൺ​ഗ്രസ്

ഭോപ്പാൽ: നിർബന്ധിത മതപരിവർത്തനമാരോപിച്ച് അന്ധയായ യുവതിയെ ആക്രമിച്ച് ബിജെപി നേതാവ്. മധ്യപ്രദേശ് ജബൽപൂരിലെ വൈസ് പ്രസിഡന്റ് അഞ്ചു ഭാർ​ഗവയാണ് പോലീസിന് മുന്നിൽവച്ച് യുവതിയെ ആക്രമിച്ചത്. മോശമായ പദപ്രയോ​ഗങ്ങളും ബിജെപി നേതാവ് നടത്തി. കഴിഞ്ഞ ശനിയാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നടപടിയിൽ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് രം​ഗത്തെത്തി. അജ്ഞതയും ക്രൂരതയുമാണ് ബിജെപിയിൽ വളരാനുള്ള ഉപായമെന്നും ഇത്തരക്കാർ സമൂഹത്തിന് അപമാനമെന്നും സുപ്രിയ ശ്രീനാറ്റ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button