കൂപ്പൺ നറുക്കെടുപ്പ് അടക്കാത്തോട് സ്വദേശി കാട്ടുപാലം ബെന്നിയെ കേളകം പോലീസ് അറസ്റ്റ് ചെയ്തു,

കൂപ്പൺ നറുക്കെടുപ്പ് നിയമവിരുദ്ധം എന്ന ലോട്ടറി വകുപ്പിന്റെ പരാതിയിൽ അടയ്ക്കാത്തോട് സ്വദേശി കാട്ടുപാലം പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ബെന്നിയെ പോലീസ് കസ്റ്റഡിയിൽ എടുത്തത് മെഡിക്കൽ പരിശോധനയും തുടർനടപടിക്കും ശേഷം അറസ്റ്റ് രേഖപെടുത്തി കോടതിയിൽ ഹാജരാക്കി.
അടക്കത്തോട്ടിൽ 1500 രൂപയുടെ കൂപ്പൺ എടുത്തവർക്ക് 3300 സ്ക്വയർ ഫീറ്റ് വീടും സ്ഥലവും മറ്റ് സമ്മാനങ്ങളും നൽകുന്നതിന് നറുക്കെടുപ്പ് സംസ്ഥാന ലോട്ടറി വകുപ്പ് കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. അടക്കാത്തോട് സ്വദേശി കാട്ടുപാലം ബെന്നിയാണ് ഒന്നാം സമ്മാനമായി 26 സെന്റ് സ്ഥലവും 3300 സ്ക്വയർഫീറ്റ് വീടും രണ്ടാം സമ്മാനമായി യൂസ്ഡ് താർ ജീപ്പും മൂന്നാം സമ്മാനമായി യൂസ്ഡ് കാറും നാലാം സമ്മാനമായി റോയൽ എൻഫീൽഡ് ബൈക്കും നറുക്കെടുപ്പിലൂടെ വിൽക്കാൻ ശ്രമിച്ചത് ബാങ്കിന്റെ ജപ്തി ഒഴിവാക്കാനും ഭാര്യയുടെ അസുഖത്തിന് പണം കണ്ടെത്താനും വന്നതോടെയാണ് വേറിട്ട ഭാഗ്യ പരീക്ഷണശ്രമം നടത്തിയത്. സംഭവം വലിയ വാർത്ത ആയതോടെ ലോട്ടറി വകുപ്പ് ഇടപെട്ട് നറുക്കെടുപ്പ് തടയുകയായിരുന്നു




