Uncategorized
മാനന്തവാടി വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; 19 കാരന്‍ അറസ്റ്റില്‍

മാനന്തവാടി: വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച 19കാരനെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. എടപ്പാള്‍ വട്ടംകുളം പൂത്തുറ കാവില്‍ പി സഹദിനെയാണ് മാനന്തവാടി എസ്എച്ച്ഒ പി.റഫീഖും സംഘവും അറസ്റ്റ് ചെയ്തത്. റിപ്പയര്‍ ചെയ്യാന്‍ നല്‍കിയ മൊബൈല്‍ ഫോണിലെ സിം ഊരി മാറ്റി അതുവഴി വ്യാജ ഇന്‍സ്റ്റ ഗ്രാം അക്കൗണ്ട് തുടങ്ങി പരിചയപ്പെട്ട മാനന്തവാടി സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഈ മാസം 3 നായിരുന്നു കേസിനാസ്പദമായ സംഭവം.




