Uncategorized

കൂപ്പൺ നറുക്കെടുപ്പ് നിയമവിരുദ്ധമെന്ന് ലോട്ടറി വകുപ്പ്.കൂപ്പണുകൾ പിടിച്ചെടുത്ത് കേളകം പോലീസ്.അടക്കാത്തോട് സ്വദേശി കാട്ടുപാലം ബെന്നിക്കെതിരെ കേളകം പോലീസ് കേസെടുത്തു.

അടക്കത്തോട്ടിൽ 1500 രൂപയുടെ കൂപ്പൺ എടുത്തവർക്ക് 3300 സ്ക്വയർ ഫീറ്റ് വീടും സ്ഥലവും മറ്റ് സമ്മാനങ്ങളും നൽകുന്നതിന് നറുക്കെടുപ്പ് സംസ്ഥാന ലോട്ടറി വകുപ്പ് തടഞ്ഞു. ശനിയാഴ്ച വൈകിട്ട് 4മണിക്ക് ആയിരുന്നു നറുക്കെടുപ്പ് നിശ്ചയിച്ചിരുന്നത്. നറുക്കെടുപ്പ് തടയാൻ ആവശ്യപ്പെട്ട് ജില്ലലോട്ടറി ഓഫീസർ കേളകം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് കേളകം SHO ഇതിഹാസതാഹ പോലീസ് ഉദ്യോഗസ്ഥരായ സൂരജ്, പ്രമോദ് ദാസ്, ഷിമി എന്നിവർ കാട്ടുപാലം ബെന്നിയുടെ വീട്ടിൽ പരിശോധന നടത്തി കൂപ്പണുകൾ കസ്റ്റഡിയിലെടുത്തു. കൂടാതെ നിയമവിരുദ്ധ പ്രവർത്തനത്തിന് കൂപ്പണുകൾ വിൽപ്പന നടത്തിയ കാട്ടുപാലം ബെന്നിക്കെതിരെ കേളകം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭാരതീയ ന്യായാസംഹിത ആക്ട് പ്രകാരം 297-1,297-2 റെഗുലേഷൻ പ്രകാരം 4-C, 7-3 എന്നിവ പ്രകാരമാണ് കേസ് എടുത്തത്. 1998 ലോട്ടറി റെഗുലേഷൻ നിയമത്തിന്റെ ലംഘനം ആയതിലാണ് നടപടി. അടക്കാത്തോട് സ്വദേശി കാട്ടുപാലം ബെന്നിയാണ് ഒന്നാം സമ്മാനമായി 26 സെന്റ് സ്ഥലവും 3300 സ്ക്വയർഫീറ്റ് വീടും രണ്ടാം സമ്മാനമായി യൂസ്ഡ് താർ ജീപ്പും മൂന്നാം സമ്മാനമായി യൂസ്ഡ് കാറും നാലാം സമ്മാനമായി റോയൽ എൻഫീൽഡ് ബൈക്കും നറുക്കെടുപ്പിലൂടെ വിൽക്കാൻ ശ്രമിച്ചത് ബാങ്കിന്റെ ജപ്തി ഒഴിവാക്കാനും ഭാര്യയുടെ അസുഖത്തിന് പണം കണ്ടെത്താനും വന്നതോടെയാണ് വേറിട്ട ഭാഗ്യ പരീക്ഷണശ്രമം നടത്തിയത്. സംഭവം വലിയ വാർത്ത ആയതോടെ ലോട്ടറി വകുപ്പ് ഇടപെട്ട് നറുക്കെടുപ്പ് തടഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button