Uncategorized

നിഷ ബാലകൃഷ്ണൻ പേരാവൂർ പഞ്ചായത്ത് പ്രസിഡന്റാവും

പേരാവൂർ : നിഷ ബാലകൃഷ്‌ണൻ പേരാവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റാവും. സിപിഎം പേരാവൂർ ഏരിയാ കമ്മറ്റിയിലാണ് തീരുമാനം. 17 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ 10 സിപിഎം അംഗങ്ങളും ആറ് യുഡിഎഫ് അംഗങ്ങളും ഒരു ബിജെപി അംഗവുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. 2020-25 കാലത്തെ പേരാവൂർ ഗ്രാമപ്പഞ്ചായത്ത് ഭരണ സമിതിയിൽ വൈസ്.

പ്രസിഡന്റായിരുന്നു നിഷ ബാലകൃഷ്ണൻ. 2015-2020 കാലത്തെ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിയിൽ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയുമായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button