Uncategorized

ഉളിക്കൽ നുച്യാടെ വീട്ടിൽ മോഷണം; 27 പവൻ സ്വർണ്ണം കവർന്നു

ഉളിക്കൽ : ഉളിക്കൽ നുച്യാടെ വീട്ടിൽ നിന്നും 27 പവൻ സ്വർണ്ണം കവർന്നു . നുച്യാട് സെൻ്റ് ജോസഫ് ക്ന‌ാനായ പള്ളിക്ക് സമീപമുള്ള നെല്ലിക്കൽ സിമിലി മോളിൻ്റെ വീട്ടിലാണ് മോഷണം നടന്നത് . സിമിലിയും മകളും പ്രവാസിയായ ഭർത്താവ് ബിജുവിനെ സ്വീകരിക്കാൻ എയർ പോർട്ടിലേക്ക് പോയസമയത്തായിരുന്നു മോഷണം നടന്നത് .വീടിനുള്ളിൽ കയറിയ മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരക്ക് ഉള്ളിൽ സൂക്ഷിച്ചിരുന്ന 27 ലക്ഷം രൂപ വിലവരുന്ന സ്വർണ്ണമാണ് മോഷ്ടിച്ചതായാണ് പരാതി . വ്യാഴാഴ്‌ച രാവിലെ 6 നും വൈകുന്നേരം 6 നും ഇടയ്ക്കായിരുന്നു മോഷണം നടന്നത്. ഭിന്നശേഷിക്കാരനായ അച്ഛൻ വീട്ടിലുള്ളതിനാൽ ഇവർ എയർ പോർട്ടിലേക്ക് പോയ സമയത്ത് വീടിൻ്റെ മുൻവശത്തെ കതക് പൂട്ടിയിരുന്നില്ല. ഇതുവഴിയാണ് മോഷ്ടാവ് വീടിനുള്ളിൽ പ്രവേശിച്ചത് എന്നാണ് നിഗമനം. കുടുംബം എയർപോർട്ടിൽ നിന്നും തിരിച്ചെത്തിയപ്പഴാണ് ബെഡ് റൂമിലെ അലമാരി ഉൾപ്പെടെ തുറന്നിട്ട നിലയിൽ തുണിയും സാധനങ്ങളും നിരന്ന് കിടക്കുന്നത് കാണുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്നതായി മനസിലായത്. ഉടൻ തന്നെ ഉളിക്കൽ പോലീസിൽ വിവരം അറിയിക്കുക ആയിരുന്നു . സംഭവത്തിൽ ഉളിക്കൽ പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു . വീട്ടുകാർ സ്ഥലത്തില്ല എന്ന വിവരം അറിയുന്ന ആളുകൾ തന്നെ ആയിരിക്കാം

മോഷണത്തിന് പിന്നലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രദേശത്തെ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കണ്ണൂരിൽ നിന്നും ഡോഗ് സ്ക്വാഡും ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തി . വിരൾ അടയാള വിദഗ്‌ധരും ഇന്നുതന്നെ പരിശോധന നടത്തും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button