Uncategorized

യുവതിയുടെ മുഖത്തടിച്ച സിഐയ്ക്കെതിരെ കര്‍ശനനടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

കൊച്ചി നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിയായ യുവതിയെ മുഖത്തടിച്ചതില്‍ കര്‍ശന നടപടിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം . സി.ഐ. പ്രതാപചന്ദ്രന്‍ യുവതിയുടെ മുഖത്തടിക്കുന്ന സ്റ്റേഷന്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കൊച്ചി സ്വദേശി ഷൈമോള്‍ക്കാണ് അടിയേറ്റത്. 2024 ജൂൺ 10 നാണ് സംഭവം നടക്കുന്നത്. ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് കൈക്കുഞ്ഞുമായി യുവതി സ്റ്റേഷനിൽ എത്തിയത്.

മുഖ്യമന്ത്രിയ്ക്കു നേരത്തെ പരാതി നല്‍കിയിരുന്നെന്നും നടപടിയുണ്ടായില്ലെന്നും ഷൈമോള്‍ മനോരമ ന്യൂസിനോടു പറഞ്ഞു. നല്‍കാന്‍ കഴിയുന്നവര്‍ക്കൊക്കെ പരാതി നല്‍കി. കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടെന്നും ഷൈമോള്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button