എസ്‌ഐആർ: ‘വിവര ശേഖരണം ഇന്ന് രാത്രിയോടെ പൂർത്തിയാകും; കരട് വോട്ടർ പട്ടിക ഡിസംബർ 23 നും അന്തിമ പട്ടിക ഫെബ്രുവരി 21 നും’; രത്തൻ യു ഖേൽക്കർ

കേരളത്തിൽ തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട വിവരശേഖരണം ഇന്ന് രാത്രിയോടെ പൂർത്തിയാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ. കരട് വോട്ടർ പട്ടിക ഡിസംബർ 23 നും അന്തിമ പട്ടിക ഫെബ്രുവരി 21 നും പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
24.81 ലക്ഷം പേരുടെ വിവരങ്ങൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. 6.89 കാണാതയവർ, 8.21 സ്ഥലം മാറിയവർ,1.86 മറ്റുള്ളവ എന്നിങ്ങനെയാണ് ശേഖരിക്കാൻ ബാക്കി ഉള്ള വോട്ടർമാർ. ഈ ലിസ്റ്റ് മുഴുവൻ ബൂത്ത് ഏജന്റ്മാർക്ക് കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കണ്ടെത്താൻ ബാക്കിയുള്ളവരുടെ പട്ടിക 23 ന് പ്രസിദ്ധീകരിക്കും. ശേഷം ഒരു മാസം പരാതികൾ, അപേക്ഷകൾ നൽകാം. ജനുവരി 22 വരെയാണ് സമയം നൽകിയിട്ടുള്ളത്. ഡിസംബർ 23 മുതൽ രണ്ട് മാസം ഉദ്യോഗസ്ഥർക്ക് ഹിയറിങ്ങ് നടത്താൻ സമയം ഉണ്ടാകും. അതേസമയം ERO എടുക്കുന്ന തീരുമാനത്തിനെതിരെ പരാതി ഉണ്ടെങ്കിൽ അവർക്ക് അപ്പീൽ നൽകാം. അന്തിമ പട്ടിക ഫെബ്രുവരി 21 നാണ്പ്രസിദ്ധീകരിക്കുക.
തെരഞ്ഞെടുപ്പ് നോമിനേഷൻ സമയം വരെ ഇതിൽ മാറ്റം വരുത്താൻ അവസരമൊരുക്കും. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ വ്യക്തമാക്കി.




