Uncategorized

അടുത്ത വീട്ടിലേക്ക് കല്ലെടുത്തെറിഞ്ഞതിന് തൃശൂരിൽ അയൽവാസിയെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ

തൃശൂർ: അയൽവാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. അമ്മാടം ആലുക്കകുന്ന് സ്വദേശി കരിയാട്ടിൽ വീട്ടിൽ ബിജു (52)വിനെയാണ് തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15 ന് രാത്രി 08.15ഓടെ അമ്മാടം ആലുക്കകുന്ന് സ്വദേശി നെല്ലത്ത് വീട്ടിൽ ബാബു (55) നെയാണ് തലയിൽ കമ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതിയായ ബിജു അയൽവാസിയായ ബാബുവിന്റെ വീട്ടിലേക്ക് കല്ലെടുത്ത് എറിഞ്ഞതിനെത്തുടർന്ന് ബാബുവും സഹോദരനായ സുബ്രമണ്യനും ചേർന്ന് വഴക്കിട്ടിരുന്നു.

വീട്ടിലേക്ക് കല്ലെറിഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താലാണ് ബിജു ബാബുവിന്റെ വലത് കയ്യിലും തലയിലും കമ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചത്. അടിയേറ്റ് ബാബുവിന്റെ തലയോട്ടി പൊട്ടി ഗുരുതര പരിക്കേറ്റിരുന്നു. സുബ്രമണ്യന്റെ പരാതിയിൽ ചേർപ്പ് പൊലീസ് ബാബുവിനെ പ്രതിയാക്കി കൊലപാതക ശ്രമത്തിന് കേസെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ചേർപ്പ് പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജൻ എം എസ്, എസ്ഐ സുബിന്ദ് കെ.എസ്, ജി.എസ്.ഐ ഷാജു എം.എസ്, എ എസ് ഐ ആരിഫ് പി.എച്ച്, ഡ്രൈവർ സി പി ഒ പ്രദീപ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button