Uncategorized
അടക്കാത്തോട് സ്‌കൂട്ടറിൽ കാറിടിച്ച ശേഷം നിർത്താതെ പോയ കാറിനായി തിരച്ചിൽ ഊർജ്ജിതമാക്കി കേളകം പോലീസ്.

കേളകം: കഴിഞ്ഞ തിങ്കളാഴ്ച്ച വൈകിട്ട് 6 .45 ഓടെയാണ് സംഭവം അടക്കാത്തോട് സ്വദേശിയായ പൊയ്കയിൽ ബിനുവിൻ്റെ ഭാര്യ ബിൻസിയും മകൾ അഷ്നയുമാണ് കേളകത്തുനിന്നും അടക്കാത്തോടിലേക്ക് സ്കൂട്ടിയിൽ പോകുന്നതിനിടെ തത്തുപാറ വിനോദിൻ്റെ വീടിന് സമീപത്തായാണ് പുറകെ വന്ന കാർ സ്കൂട്ടിയിൽ ഇടിച്ച് തെറിപ്പിച്ചത്. ഇടിച്ച ശേഷം കാർ നിർത്താതെ പോയതായി ബിൻസി ഓപ്പൺ ന്യൂസിനോടു പറഞ്ഞു. അപകടത്തിൽ ആഷ്നക്കും നിസ്സാര പരിക്കേറ്റു എന്നാൽ ബിൻസിയുടെ ഷോൽഡർ ഭാഗത്തെ എല്ല് പൊട്ടുകയും മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയിൽ ഓപ്പറേഷൻ നടത്തി. ഇരുവരും ചികിത്സയിലാണ് സംഭവുമായി ബദ്ധപ്പെട്ട് ബിനു കേളകം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രദേശത്തെ സി. സി. റ്റി.വി ക്യാമറകൾ പോലീസ് പരിശോധിച്ച് വരികയാണ് ആ സമയത്ത് കടന്നുപോയ വാഹനങ്ങളെക്കുറിച്ച് വെക്തമായ സൂചന ലഭിച്ചതായാണ് പോലീസിൽ നിന്നു കിട്ടുന്ന വിവരം




