Uncategorized
തപാല്‍ വകുപ്പിലെ ക്രിസ്മസ് ആഘോഷത്തില്‍ ഗണഗീതവുമില്ല, കാരളുമില്ല; നീക്കം ഉപേക്ഷിച്ചു

തപാല്‍ വകുപ്പിന്‍റെ കേരള സര്‍ക്കിളിലെ ക്രിസ്മസ് ആഘോഷത്തില്‍ ഗണഗീതം പാടാനുള്ള നീക്കം ഉപേക്ഷിച്ച് ബി.എം.എസ് അനുകൂല ജീവനക്കാരുടെ സംഘടന. പരപാടിയില്‍ ഗണഗീതം പാടാന്‍ അനുമതി തേടി സംഘടന കത്ത് നല്‍കിയിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് ആഘോഷത്തിന്‍റെ ഭാഗമായ കാരള്‍ അടക്കം വേണ്ടെന്നുവച്ചു. ബി.എം.എസ് അംഗത്തെ കാരളില്‍ ഉള്‍പ്പെടുത്തിയില്ലെന്ന് പരാതി. ഇതെത്തുടര്‍ന്നാണ് ഗണഗീതത്തിന് അനുമതി തേടിയത്. തിരുവനന്തപുരത്ത് നാളെയാണ് ആഘോഷം നിശ്ചയിച്ചത്.




