Uncategorized
പൊന്നാണ് പൊന്ന്; കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില; വിലയില്‍ ഇന്ന് വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടും കൂടി. ഇന്നലെ 640 രൂപ കുറഞ്ഞുനിന്ന വിലയാണ് ഇന്ന് വീണ്ടും കൂടിയത്. ഇന്നലെ സ്വര്‍ണവില കുറഞ്ഞിരുന്നത് സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്ക് ആശ്വാസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ആകെ മാറി മറിയുകയാണ്. അന്താരാഷ്ട്ര വിപണിയിലും വില കൂടിവരുന്നുണ്ട്. രൂപയുടെ മൂല്യത്തിലുള്ള ഇടിവും സ്വര്‍ണവില ഉയരാന്‍ കാരണമായിട്ടുണ്ട്.




