Uncategorized
ജീവനൊടുക്കാന്‍ ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു. അരുവിക്കര പഞ്ചായത്തില്‍ മത്സരിച്ച വിജയകുമാരന്‍ നായരാണ് മരിച്ചത്. ഫല പ്രഖ്യാപന ദിവസം വിജയകുമാര്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വിജയകുമാര്‍ മൂന്നാം സ്ഥാനത്തായിരുന്നു. മണമ്പൂർ വാർഡിൽ നിന്നാണ് വിജയകുമാർ ജനവിധി തേടിയത്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ




