സൗജന്യയാത്ര ചോദിച്ചതിന് ഇറ്റലിയിൽ ഇന്ത്യൻ യാത്രക്കാരന് നേരെ ലൈംഗിക പീഡനം

ലോകമെങ്ങും സാങ്കേതിക സൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും കൂടുതൽ മെച്ചപ്പോട്ടതോടെ സഞ്ചാരികളുടെ എണ്ണത്തിലും വലിയ തോതിലുള്ള വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യയിലേക്കുള്ള സഞ്ചാരികൾ വർദ്ധിച്ചത് പോലെ തന്നെ ഇന്ത്യയിൽ നിന്നും ലോകം കാണാനിറങ്ങുന്ന സഞ്ചാരികളുടെ എണ്ണത്തിലും വലിയ വർദ്ധനമാണ്. എന്നാല്‍, ഇത്തരം യാത്രകളെല്ലാം പ്ലാൻ ചെയ്ത് ബുക്ക് ചെയ്തുള്ള യാത്രകളല്ല. മറിച്ച് ലഭ്യമായ ഏറ്റവും ചെലവ് കുറഞ്ഞ മാർഗ്ഗങ്ങൾ ഉപയോഗിച്ചുള്ള യാത്രകളാണ്. അത്തരമൊരു ഹിച്ച്ഹൈക്കിംഗ് വഴി യാത്ര ചെയ്യുന്ന പാസഞ്ചർ പരംവീർ എന്ന യൂട്യൂബർ ഇറ്റലിയിൽ വച്ച് തനിക്ക് നേരിടേണ്ടിവന്ന അപമാനകരമായ ഒരു അനുഭവം വെളിപ്പെടുത്തി.
malayalam
liveTV
TRENDING :
IFFK 2025
IPL Auction
Dileep
Kerala Lottery
Gold Rate Today
PREV
NEXT
Video Cafe (Magazine)
2 Min read
സൗജന്യയാത്ര ചോദിച്ചതിന് ഇറ്റലിയിൽ ഇന്ത്യൻ യാത്രക്കാരന് നേരെ ലൈംഗിക പീഡനം; വീഡിയോ വൈറൽ
Web Desk
Published : Dec 16 2025, 11:53 AM IST
Paramvir Singh Beniwal
Paramvir Singh Beniwal
Image Credit: youtube
GN
Follow Us
FB
TW
Linkdin
Whatsapp
Native Share
ഇന്ത്യൻ യൂട്യൂബറായ പാസഞ്ചർ പരംവീർ ഇറ്റലിയിൽ ഹിച്ച്ഹൈക്കിംഗിനിടെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് വെളിപ്പെടുത്തി. ട്രെന്‍റോയിലേക്കുള്ള യാത്രയ്ക്കിടെ ലിഫ്റ്റ് നൽകിയ ഡ്രൈവർ ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചുവെന്നാണ് പരംവീർ തന്‍റെ വീഡിയോയിലൂടെയറിയിച്ചത്.
ADVERTISEMENT
ലോകമെങ്ങും സാങ്കേതിക സൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും കൂടുതൽ മെച്ചപ്പോട്ടതോടെ സഞ്ചാരികളുടെ എണ്ണത്തിലും വലിയ തോതിലുള്ള വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യയിലേക്കുള്ള സഞ്ചാരികൾ വർദ്ധിച്ചത് പോലെ തന്നെ ഇന്ത്യയിൽ നിന്നും ലോകം കാണാനിറങ്ങുന്ന സഞ്ചാരികളുടെ എണ്ണത്തിലും വലിയ വർദ്ധനമാണ്. എന്നാല്‍, ഇത്തരം യാത്രകളെല്ലാം പ്ലാൻ ചെയ്ത് ബുക്ക് ചെയ്തുള്ള യാത്രകളല്ല. മറിച്ച് ലഭ്യമായ ഏറ്റവും ചെലവ് കുറഞ്ഞ മാർഗ്ഗങ്ങൾ ഉപയോഗിച്ചുള്ള യാത്രകളാണ്. അത്തരമൊരു ഹിച്ച്ഹൈക്കിംഗ് വഴി യാത്ര ചെയ്യുന്ന പാസഞ്ചർ പരംവീർ എന്ന യൂട്യൂബർ ഇറ്റലിയിൽ വച്ച് തനിക്ക് നേരിടേണ്ടിവന്ന അപമാനകരമായ ഒരു അനുഭവം വെളിപ്പെടുത്തി.
ഹിച്ച്ഹൈക്കിംഗിനിടെ ലൈംഗിക പീഡനം
ഇറ്റലിയിൽ വച്ച് ഹിച്ച്ഹൈക്കിംഗിനിടെ തനിക്ക് ലൈംഗിക പീഡനം ഏൽക്കേണ്ടിവന്നെന്ന ഇന്ത്യൻ സഞ്ചാരിയുടെ വെളിപ്പെടുത്തൽ വലിയ പ്രതിഷേധമാണ് വിളിച്ച് വരുത്തിയത്. പാസഞ്ചർ പരംവീർ എന്ന പേരിൽ യൂട്യൂബിൽ യാത്രാവീഡിയോകൾ ചെയ്യുന്ന സഞ്ചാരിയായ പരംവീർ സിംഗ് ബെനിവാളാണ് തനിക്ക് നേരിടേണ്ടിവന്ന അപമാനം വെളിപ്പെടുത്തിയത്. യൂട്യൂബിൽ 2.56 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരും ഇൻസ്റ്റാഗ്രാമിൽ 6,30,000-ത്തിലധികം ഫോളോവേഴ്‌സുമുള്ള പരംവീർ ഇറ്റലിയിൽ നിന്നും ട്രെന്‍റോയിലേക്ക് ഒരു യാത്രയ്ക്ക് ശ്രമിക്കുകയായിരുന്നു. ചുവന്ന അക്ഷരങ്ങളിൽ ‘TRENTO’ എന്ന് എഴുതിയ കാർഡ്ബോർഡ് ബോർഡുമായി റോഡരികിൽ നിന്ന അദ്ദേഹത്തിന് ഒരു പ്രാദേശിക ഡ്രൈവറിൽ നിന്ന് ലിഫ്റ്റ് ലഭിച്ചു.