Uncategorized
കേളകം മഞ്ഞളാംപുറത്ത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെ കസേരകൾ കത്തിച്ചതായി പരാതി

കേളകം മഞ്ഞളാംപുറത്ത് യു.ഡി എഫിൻ്റെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെ കസേരകൾ കത്തിച്ച നിലയിൽ കണ്ടെത്തി. ഓഫീസിന് സമീപത്തുള്ള സ്വകാര്യ വെക്തിയുടെ സ്ഥലത്താണ് കസേരകൾ കത്തിച്ച നിലയിൽ കണ്ടെത്തിയത്. കൂടാതെ തെരത്തെടുപ്പ് കമ്മറ്റി ഓഫീസിലെ കൊടികളും ബോഡുകളും കാണാതായതായും കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് കേളകം എസ് . എച്ച് .ഒ ഇതിഹാസ് താഹ ,എസ്. ഐ വർഗ്ഗീസ് തോമസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്തെത്തിയ കേൺഗ്രസ്സ് നേതാക്കളും , സി .പി .എം , സി . ഐ .റ്റി യു പ്രവർത്തകരും കൂട്ടരെയും ശാന്തരാക്കിയത്.




