Uncategorized
മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; നടനും പോലീസ് ഉദ്യോഗസ്ഥനുമായ പി. ശിവദാസനെതിരെ കേസ്

കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച നടനും പോലീസ് ഉദ്യോഗസ്ഥനുമായ പി. ശിവദാസനെതിരെ കേസ്. സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ആണ് ശിവദാസൻ.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സ്പെഷ്യൽ ബ്രാഞ്ച് എസ്ഐ ആയ ശിവദാസൻ ഓടിച്ച കാർ കലുങ്കിൽ ഇടിച്ചു അപകടമുണ്ടാവുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മട്ടന്നൂർ പോലീസ് കേസെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം നടന്നുവരികയാണ്.




