Uncategorized
സ്വർണ്ണക്കൊള്ളയിലെ സർക്കാർ ഒളിച്ചുകളി ജനത്തിന് മനസിലായി, മുൻ മന്ത്രിമാരെ സംരക്ഷിക്കാൻ ശ്രമം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ മുന്മന്ത്രിമാരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുന്‍മന്ത്രിമാരുടെ പങ്ക് വ്യക്തമായി കഴിഞ്ഞതാണെന്നും കോടിക്കണക്കിന് ഭക്തരുടെ മനസ്സിനെ മുറിവേല്‍പ്പിച്ച സംഭവമാണിതെന്നും അദ്ദേഹം ആരോപിച്ചു.
സ്വര്‍ണ്ണക്കൊള്ളയിലെ സര്‍ക്കാര്‍ ഒളിച്ചുകളി ജനത്തിന് മനസിലായി. 10 വര്‍ഷത്തെ ഭരണക്കെടുതി ജനത്തിന് മനസിലായി. ദേവസ്വം പ്രസിഡന്റുമാര്‍ ഇങ്ങനെ ചെയ്യാന്‍ മന്ത്രിമാരുടെ അനുവാദം വേണം. ഏതു കൊച്ചു കുഞ്ഞിനും അതറിയാം. ക്രിമിനല്‍ നടപടി പ്രകാരം അറസ്റ്റില്‍ കഴിഞ്ഞാല്‍ തൊണ്ടി മുതല്‍ കണ്ടെത്തണം. എന്തുകൊണ്ട് തൊണ്ടിമുതല്‍ ഇതുവരെ കണ്ടെത്തിയില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു. സ്വര്‍ണ്ണം എവിടെയാണ് പോയതെന്നും അദ്ദേഹം ചോദിച്ചു




