Uncategorized
മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിക്ക് മർദ്ദനം

കണ്ണവം: യുഡിഎഫ് ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് കൺവീനറും മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറിയുമായ
പൂവത്തിൽ കീഴിലെ എ.ടി. സിറാജുദ്ദീന് (48) മർദ്ദനമേറ്റു. കളരിക്കലിൽ വെച്ച് സിപിഎം പ്രവർത്തകരാണ് മർദ്ദിച്ചതെന്ന് സിറാജുദ്ദീൻ പറഞ്ഞു. കൂത്തുപറമ്പ് ഗവ. ആസ്പത്രിയിൽ ചികിത്സ തേടി.
സംഭവത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് പ്രവർത്തകർ പൂവത്തിൻകീഴിൽ പ്രതിഷേധ പ്രകടനം നടത്തി. എ.കെ.
സുധാകരൻ, കെ.കെ.റഫീക്ക്, പി.ബിജു, കെ.രഞ്ജിത്ത്,
എം.പി.മജീദ്, ഹാരിസ് കണ്ണവം,
വി. ഉമ്മർ, ഒ.പുഷ്പരാജ് എന്നിവർ നേതൃത്വം നൽകി.




