Uncategorized
‘വായു മലിനീകരണം കുറയ്ക്കണം’, യുപിക്കും ഹരിയാനയ്ക്കും 5000 കോടി ധനസഹായം നൽകി ലോകബാങ്ക്

ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും വായുവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി, 600 ദശലക്ഷം ഡോളറിന്റെ (ഏകദേശം 5000 കോടി രൂപ) ധനസഹായം അനുവദിച്ച് ലോകബാങ്ക്. 27 കോടി ജനങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അയല്‍സംസ്ഥാനങ്ങളിലേക്കും ഇതിന്റെ ഗുണഫലങ്ങള്‍ ലഭിക്കുമെന്നും സംസ്ഥാനങ്ങളെ നിക്ഷേപ സൗഹൃദമാക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതി സഹായിക്കുമെന്നും ലോകബാങ്ക് വ്യക്തമാക്കി.




