Uncategorized

‘അനുകൂല തരം​ഗം, എൽഡിഎഫിന് ഉജ്ജ്വലവിജയമുണ്ടാകും, തിരുവനന്തപുരത്ത് 55നും 60നും ഇടയ്ക്ക് സീറ്റ് കിട്ടും’: വി ശിവൻകുട്ടി

തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പിൽ അനുകൂല തരം​ഗമാണെന്നും എൽഡിഎഫ് ഉജ്ജ്വല വിജയം നേടുമെന്നും മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് 55നും 60നും ഇടയിൽ സീറ്റ് ലഭിക്കുമെന്നും ശിവൻകുട്ടി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ‘’പൊതുവെ സംസ്ഥാനത്താകെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് അനുകൂലമായ തരംഗമാണ് കാണാൻ സാധിക്കുന്നത്. സാധാരണ ഗതിയിൽ ഒരു ഗവണ്‍മെന്‍റ് ഇരിക്കുന്ന സമയത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് ആകുമ്പോള്‍ ഭരണ വിരുദ്ധ വികാരം ഉണ്ടാകാൻ സാധ്യതയുണ്ടല്ലോ. എന്നാൽ പ്രവര്‍ത്തകര്‍ വീടുകളിൽ പോകുന്ന സമയത്ത് അങ്ങനെയൊരു വികാരം ഒരിടത്തും ഉണ്ടായിട്ടില്ല,. എല്ലാവരും വളരെ സംതൃപ്തരാണ്. തിരുവനന്തപുരം ജില്ലയെ സംബന്ധിച്ചിടത്തോളം അത്യുജ്ജ്വലമായ വിജയമാണ് ഉണ്ടാകാൻ പോകുന്നത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ 14ൽ 13 സീറ്റും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയിരുന്നു. അന്നത്തെ രാഷ്ട്രീയ സാഹചര്യത്തേക്കാള്‍ കുറച്ചുകൂടി മെച്ചപ്പെട്ട സാഹചര്യമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഇപ്പോഴുള്ളത്.” മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button