Uncategorized

പ്രചാരണത്തിന് ആൾക്കാരില്ല, നേതൃത്വം സഹായിക്കുന്നില്ല’: സങ്കടം തുറന്ന് പറഞ്ഞ് കോ‍ഴിക്കോട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ ബിജെപി സ്ഥാനാർഥി

പ്രചാരണത്തിന് ആൾക്കാരില്ലെന്ന സങ്കടം തുറന്നു പറഞ്ഞ് കോ‍ഴിക്കോട് ജില്ലാ പഞ്ചായത്ത് ഉള്ളിയോരി ഡിവിഷൻ സ്ഥാനാർഥി ശോഭാ രാജൻ. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രചാരത്തിന് തന്നെ ആരും സഹായിച്ചില്ലെന്ന് അവര്‍ പറഞ്ഞു. സങ്കടം തുറന്ന് പറയുന്ന ശബ്ദരേഖ കൈരളി ന്യൂസിന് ലഭിച്ചു. ജില്ലാ പഞ്ചായത്ത് ഉള്ളിയേരി ഡിവിഷൻ സ്ഥാനാർത്ഥിയാണ് ശോഭാ രാജൻ. നേതൃത്വം സഹായിക്കുന്നില്ലെന്ന് അവര്‍ ശബ്ദരേഖയില്‍ പറയുന്നു.

പ്രചാരണത്തിൽ കോഓർഡിനേഷനില്ല. സ്വീകരണ പരിപാടി പോലും നടത്തിയില്ലെന്നും ശോഭാ രാജൻ പറയുന്നു. ഈ വാർഡിൽ ബി ജെ പി – യു ഡി എഫ് ഡീൽ ഉണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ആദ്യഘട്ടത്തില്‍ 70.9% ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഏ‍ഴ് ജില്ലകളില്‍ ഇന്നലെ വൈകിട്ട് ആറ് മണി ക‍ഴിഞ്ഞും പോളിംഗ് തുടര്‍ന്നിരുന്നു. വരികളില്‍ നിന്നവര്‍ക്കാണ് വോട്ട് ചെയ്യാനുള്ള അവസരം നല്‍കിയത്. തദ്ദേശ തെരഞ്ഞെടുപ്പിനിടെ ചില സ്ഥലങ്ങളില്‍ സംഘര്‍ഷമുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button