Uncategorized

തറാൽ ഹംസയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി

പേരാവൂർ പ്രസ്സ് ക്ലബ് വൈസ് പ്രസിഡന്റും മുസ്‌ലിം ലീഗ് നേതാവുമായ തറാൽ ഹംസയ്ക്ക് (59) നാടിന്റെ അന്ത്യാഞ്ജലി. തിങ്കളാഴ്ച്ച രാത്രി വീട്ടിലെത്തുന്നതു വരെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഹംസക്കയുടെ വിയോഗം നാട്ടുകാർക്കും വീട്ടുകാർക്കും സഹപ്രവർത്തകർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഹംസക്കയുടെ നിര്യാണത്തിൽ അനുശോചിച്ച് തദ്ദേശ സ്വയംവരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച പേരാവൂർ ടൗണിൽ വച്ച് വൈകുന്നേരം നടത്താനിരുന്ന കൊട്ടിക്കലാശം ഒഴിവാക്കി. സഹപ്രവർത്തകരടക്കം ഒട്ടനവധി പേരാണ് ബംഗളക്കുന്നിലെ വീട്ടിലെത്തിയത്. റഷീദയാണ് ഭാര്യ. അർഷാദ്, അമീന, സഹ്‌റ, റഹ്‌യാൻ എന്നിവർ മക്കളാണ്. ഹംസക്കയുടെ മൃദദേഹം മുരിങ്ങോടി ജുമാമസ്ജിത് ഖബർസ്ഥാനിൽ ഖബറടക്കി. ഇന്ന് വൈകുന്നേരം 7 മണിക്ക് പേരാവൂർ പ്രസ്സ് ക്ലബ്ബിൽ വച്ച് അനുശോചനം നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button