Uncategorized

ഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു

തിരുവനന്തപുരം അഗസ്ത്യ വനത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലെ ഷാഡോ പൊലീസായ അനീഷിനാണ് പാമ്പുകടിയേറ്റത്. പൊടിയം ഉന്നതിയിൽ വെച്ചായിരുന്നു സംഭവം. കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിലുള്ള ഏക പോളിഗ് സ്റ്റേഷൻ ആണ് പൊടിയം ഉന്നതി.

കുളിക്കാൻ പോകുന്നതിനിടയിലാണ് അനീഷിന് പാമ്പുകടിയേറ്റതെന്നാണ് ഉന്നതിയിൽ താമസക്കാർ പറയുന്നത്. ഇന്ന് രാവിലെയാണ് ഇലക്ഷൻ ഡ്യൂട്ടിയ്ക്കായി ഇയാൾ ഉന്നതിയിലെത്തുന്നത്. അനീഷിനെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ എത്തിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button