Uncategorized

ക്ഷേത്ര കമ്മിറ്റി ഭാരവാഹിയായ ഡിവൈഎഫ്ഐ നേതാവും സുഹൃത്തും എംഡിഎംഎയുമായി പിടിയിൽ

കൊല്ലം: ഡിവൈഎഫ്ഐ മുൻ മേഖലാ പ്രസിഡന്റും സുഹൃത്തും എംഡി എം എ യുമായി പിടിയിലായി. കോട്ടപ്പുറം തൊടിയിൽ തെക്കേ വീട്ടിൽ ശ്രീജിത്ത് ( 37 ) മറന്റഴികത്ത് വിട്ടിൽ രഞ്ജിത്ത് ( 35 ) എന്നിവരാണ് കൊല്ലം ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 9.30 പൊഴിക്കര ചിപ്പ് പാലത്തിന് സമീപത്ത് നിന്നാണ് 1.5ഗ്രാം എംഡി എം എയുമായി പ്രതികളെ പിടികൂടിയത്. കൊല്ലം സിറ്റി ഡാൻസഫ് സംഘവും പരവൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പരവൂർ പുതിയിടം മഹാദേവർ ക്ഷേത്രം കോട്ടപ്പുറം കര ദേവസ്വം പ്രസിഡണ്ട് ആണ് ശ്രീജിത്. സിറ്റി ഡാൻസഫ് എസ് ഐ സായിസേനൻ, പരവൂർ പൊലീസ് ഇൻസ്പെക്ടർ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് വിദഗ്ധമായി പ്രതികളെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button