വിധിയിൽ അന്ന് മുതൽ തന്നെ ആശങ്കയുണ്ടായിരുന്നു,സാക്ഷിക്ക് വിലയില്ലാത്ത സംവിധാനം ആയിരുന്നു കോടതിയിൽ; ജിൻസൺ

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിട്ടതിന് പിന്നാലെ പ്രതികരണവുമായി പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസൺ. കോടതിവിധിയിൽ അതിശയമില്ലയെന്നും മറിച്ചു വിധി ഉണ്ടായാൽ നല്ലത് എന്നാണ് കരുതിയിരുന്നതെന്നും ജിൻസൺ റിപ്പോർട്ടറിനോട് പറഞ്ഞു. കോടതിയിൽ മൊഴി നൽകുമ്പോൾ അപമാനിക്കുന്ന സാഹചര്യം ഉണ്ടായിയെന്നും സാക്ഷിക്ക് വിലയില്ലാത്ത സംവിധാനം ആയിരുന്നു കോടതിയിൽ ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. വിധിയിൽ അന്ന് മുതൽ തന്നെ ആശങ്കയുണ്ടായിരുന്നു. കോടതി വിധി പറഞ്ഞതിൽ കടന്നാക്രമണം നടത്തുന്നത് ശരിയല്ലാത്തത് കൊണ്ട് സംയമനം പാലിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
താനടക്കമുള്ളവർ ഗൂഢാലോചന നടത്തിയന്ന ദിലീപിന്റെ ആരോപണം തെളിയിക്കട്ടെ. ദിലീപിനെ വെല്ലുവിളിക്കുന്നുവെന്നും ജിൻസൺ വ്യക്തമാക്കി. ഗൂഢാലോചന ഈ കോടതിയിൽ തെളിക്കാൻ സാധിച്ചിട്ടുണ്ടാകില്ല. പക്ഷെ മറ്റ് കോടതികളിൽ തെളിയിക്കാൻ കഴിയും എന്നാണ് പ്രതീക്ഷയെന്നും. തന്റെ മൊഴിയിൽ ഉറച്ചു നിൽക്കുന്നു. ഉയർന്ന കോടതികളിലും മൊഴി നൽകും. എന്ത് ഭീഷണിയുണ്ടായാലും മരണം വരെ നിലപാടിൽ ഉറച്ചു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. സത്യത്തിന് വില ഇല്ലാതെ വരുമ്പോൾ എന്തിനാണ് വിളിച്ച് പറയുന്നത് എന്ന് തോന്നുമെന്നും ജിൻസൺ റിപ്പോർട്ടറിനോട് പറഞ്ഞു.
HOME
TOP NEWS
IN DEPTH
R SPECIAL
SPORTS
ENTERTAINMENT
LIFE STYLE
DISTRICT NEWS
GULF NEWS
live
icon
Kerala
വിധിയിൽ അന്ന് മുതൽ തന്നെ ആശങ്കയുണ്ടായിരുന്നു,സാക്ഷിക്ക് വിലയില്ലാത്ത സംവിധാനം ആയിരുന്നു കോടതിയിൽ; ജിൻസൺ
എന്ത് ഭീഷണിയുണ്ടായാലും മരണം വരെ നിലപാടിൽ ഉറച്ചു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു
വിധിയിൽ അന്ന് മുതൽ തന്നെ ആശങ്കയുണ്ടായിരുന്നു,സാക്ഷിക്ക് വിലയില്ലാത്ത സംവിധാനം ആയിരുന്നു കോടതിയിൽ; ജിൻസൺ
കൂടുതൽ കണ്ടെത്തുക
സൗന്ദര്യവർദ്ധക വസ്തുക്കൾ
വിദ്യാഭ്യാസ കോഴ്സുകൾ
TV
ടെലിവിഷൻ
യാത്രാ പാക്കേജുകൾ
ഗൾഫ് രാജ്യങ്ങളിലേക്കുള്ള യാത്ര
സാമ്പത്തിക ഉപദേശം
സ്പോർട്സ് ഉപകരണങ്ങൾ
റിയൽ എസ്റ്റേറ്റ് സേവനങ്ങൾ
സിനിമ ടിക്കറ്റുകൾ
റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്
റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്
6 min read|08 Dec 2025, 12:59 pm
dot image
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിട്ടതിന് പിന്നാലെ പ്രതികരണവുമായി പൾസർ സുനിയുടെ സഹതടവുകാരൻ ജിൻസൺ. കോടതിവിധിയിൽ അതിശയമില്ലയെന്നും മറിച്ചു വിധി ഉണ്ടായാൽ നല്ലത് എന്നാണ് കരുതിയിരുന്നതെന്നും ജിൻസൺ റിപ്പോർട്ടറിനോട് പറഞ്ഞു. കോടതിയിൽ മൊഴി നൽകുമ്പോൾ അപമാനിക്കുന്ന സാഹചര്യം ഉണ്ടായിയെന്നും സാക്ഷിക്ക് വിലയില്ലാത്ത സംവിധാനം ആയിരുന്നു കോടതിയിൽ ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. വിധിയിൽ അന്ന് മുതൽ തന്നെ ആശങ്കയുണ്ടായിരുന്നു. കോടതി വിധി പറഞ്ഞതിൽ കടന്നാക്രമണം നടത്തുന്നത് ശരിയല്ലാത്തത് കൊണ്ട് സംയമനം പാലിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
താനടക്കമുള്ളവർ ഗൂഢാലോചന നടത്തിയന്ന ദിലീപിന്റെ ആരോപണം തെളിയിക്കട്ടെ. ദിലീപിനെ വെല്ലുവിളിക്കുന്നുവെന്നും ജിൻസൺ വ്യക്തമാക്കി. ഗൂഢാലോചന ഈ കോടതിയിൽ തെളിക്കാൻ സാധിച്ചിട്ടുണ്ടാകില്ല. പക്ഷെ മറ്റ് കോടതികളിൽ തെളിയിക്കാൻ കഴിയും എന്നാണ് പ്രതീക്ഷയെന്നും. തന്റെ മൊഴിയിൽ ഉറച്ചു നിൽക്കുന്നു. ഉയർന്ന കോടതികളിലും മൊഴി നൽകും. എന്ത് ഭീഷണിയുണ്ടായാലും മരണം വരെ നിലപാടിൽ ഉറച്ചു നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. സത്യത്തിന് വില ഇല്ലാതെ വരുമ്പോൾ എന്തിനാണ് വിളിച്ച് പറയുന്നത് എന്ന് തോന്നുമെന്നും ജിൻസൺ പറഞ്ഞു.
സര്‍ക്കാര്‍ എന്നും അതിജീവിതക്കൊപ്പം,കുറ്റം ചെയ്തത് ഏത് ഉന്നതനാണെങ്കിലും ശിക്ഷ ഉറപ്പാക്കും സജി ചെറിയാൻ
അതേസമയം നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിനെ കോടതി വെറുതെ വിട്ടു. ഗൂഢാലോചന തെളിയിക്കാന്‍ കഴിഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം വെറുതെ വിട്ടു.
2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം വെച്ച് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിർത്തി ഒരുസംഘം അതിക്രമിച്ച് കയറിയത്. പിന്നീട് ഇവർ അതിജീവിതയെ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വെച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും അപകീർത്തികരമായ വീഡിയോയും ചിത്രങ്ങളും പകർത്തുകയായിരുന്നു. പിന്നാലെ അക്രമിസംഘം കടന്നു കളഞ്ഞു. സംഭവത്തിന് ശേഷം അതിജീവിത സംവിധായകനും നടനുമായ ലാലിൻ്റെ വസതിയിലാണ് അഭയം തേടിയത്.
വിവരമറിഞ്ഞ് സ്ഥലം എംഎൽഎ ആയിരുന്ന പി ടി തോമസ് ലാലിൻ്റെ വസതിയിലെത്തി അതിജീവിതയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. പിന്നാലെ അതിജീവിത പൊലീസിൽ പരാതി നൽകുകയായിരുന്നു. 2017 ഫെബ്രുവരി 18ന് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനത്തിൻ്റെ ഡ്രൈവറായ കൊരട്ടി പൂവത്തുശേരി മാർട്ടിൻ ആൻ്റണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാർട്ടിൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന പൾസർ സുനി എന്ന സുനിൽ കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിജീവിതയെ ആക്രമിച്ചതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ പ്രതികൾ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു.