Uncategorized
കോളയാട് സംഘർഷം; രണ്ടു പേർ അറസ്റ്റിൽ*

കോളയാട് : കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണ വാഹനത്തിലെ കൊടി പറിച്ചതുമായി ബന്ധപ്പെട്ട അടിപിടിയിൽ നാലുപേർക്ക് പരിക്ക്. പരിക്കേറ്റ പുന്നപ്പാലം കുഴിപ്പറമ്പിൽ ജോജോ (48), ഷഹീദ് (32), ജെയിൻ (35), ദിപിനേഷ് (36) എന്നിവരെ പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവുമായി ബന്ധപ്പെട്ട് കൈതേരി സ്വദേശികളായ സജിത്ത് കുമാർ (46), ലിജിൻ കാരായി (33) എന്നിവരെ കണ്ണവം എസ്.എച്ച്.ഒ പി. ബി. സജീവ് അറസ്റ്റു ചെയ്തു.കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. പ്രചരണ വാഹനത്തിലെ കൊടി പറിച്ചത് ചോദ്യം ചെയ്തതിന് ബിയർ കുപ്പി കൊണ്ട് മാരകമായി അടിച്ചു പരിക്കേല്പിച്ചുവെന്നാണ് പരാതി.




