Uncategorized

വാക്കറു പേരാവൂർ മാരത്തൺ ഡിസംബർ 27-ന് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ

പേരാവൂർ: വാക്കറു പേരാവൂർ മാരത്തൺ ഡിസംബർ 27-ന് ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കുമെന്ന് പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ ഭാരവാഹികൾ അറിയിച്ചു. 2017 മുതൽ നടക്കുന്ന ഈ മാരത്തൺ കേരളത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്ത സ്പോർട്‌സ് ഇവന്റാണ്.

മെഗാ ഇവന്റിന്റെ ബ്രാൻഡ് അംബാസിഡർ ഒളിമ്പ്യൻ അഞ്ജു ബോബി ജോർജാണ്. വാക്കറു ഗ്രൂപ്പ് ടൈറ്റിൽ സ്പോൺസറും ഗുഡ് എർത്ത് ബേംഗ്ലൂരു കോ-സ്പോൺസറുമാണ്.

“സെ നോ ടു ഡ്രഗ്സ്, ഹെൽത്തി ലൈഫ് സ്റ്റൈൽ” എന്ന സന്ദേശത്തോടെയാണ് മാരത്തൺ സംഘടിപ്പിക്കുന്നത്.
ഈ വർഷം 7500-ലധികം ഓട്ടക്കാർ പങ്കെടുക്കും. ഇത് സംസ്ഥാനത്തെ ഏറ്റവും വലിയ പങ്കാളിത്തമാണ്.

ഡിസംബർ 10 വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. 25,26 തീയതികളിൽ സ്പോട്ട് രജിസ്ട്രേഷനും ലഭ്യമാണ്

ഓപ്പൺ വിഭാഗത്തിൽ 15,000, 10,000, 5,000 രൂപയും 18 വയസിന് താഴെയും
50 വയസിന് മുകളിലുമുളള വിഭാഗങ്ങളിൽ 5,000, 3,000, 2,000 രൂപയും സമ്മാനമായി നൽകും.
എല്ലാ ഓട്ടക്കാർക്കും ഫിനിഷർ മെഡൽ ലഭിക്കും.ഓട്ടക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മെഡിക്കൽ യൂണിറ്റുകൾ, ഹൈഡ്രേഷൻ പോയിന്റുകൾ, മാർഷൽ ടീമുകൾ, ട്രാഫിക് മാനേജ്മെന്റ് എന്നിവ ശക്തിപ്പെടുത്തിയിട്ടുണ്ട്.

വാർത്താ സമ്മേളനത്തിൽ
പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ പ്രസിഡൻറ് ഫ്രാൻസിസ് ബൈജു ജോർജ്, ഭാരവാഹികളായ ഡെന്നി ജോസഫ്, ടോമി താഴത്തുവീട്ടിൽ, എ.പി.സുജീഷ്, അനൂപ് നാരായണൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button