Uncategorized

വിദ്യാർത്ഥികളെക്കൊണ്ട് ഇഷ്ടിക ചുമപ്പിച്ചു, ക്യാമറ കണ്ടപ്പോൾ തടയാൻ ശ്രമം, സംഭവം റായ്ബറേലിയില്‍

രാജ്യത്തെ പല പ്രദേശങ്ങളിലും സർക്കാർ സ്കൂളുകളിൽ കുട്ടികൾക്ക് നേരെ നടക്കുന്ന നിരവധി ചൂഷണങ്ങൾ വാർത്തയാകാറുണ്ട്. ആന്ധ്രപ്രദേശിലെ അമരാവതിയിൽ ടീച്ചർ കുട്ടികളെ കൊണ്ട് കാല് തിരുമ്മിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് വലിയ രീതിയിൽ ചർച്ചയായത്. ഇപ്പോൾ ഉത്തർപ്രദേശിലെ റായ്ബറേലിയിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിൽ നടന്ന സംഭവമാണ് വ്യാപക പ്രതിഷേധങ്ങൾക്കിടയാക്കിയത്. കൊച്ചുകുട്ടികളെ കൊണ്ട് ഇഷ്ടിക ചുമപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

അമാവൻ ബ്ലോക്കിലെ ശാന്തി നാഗിൻ പ്രൈമറി സ്കൂളിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. യൂണിഫോം ധരിച്ച നിരവധി കുട്ടികൾ തകർന്ന നടപ്പാതയിലൂടെ ഇഷ്ടികകൾ ചുമന്ന് കൊണ്ടുപോകുന്ന വിദ്യാര്‍ത്ഥികളെ വ്യക്തമായി ദൃശ്യങ്ങളിൽ കാണാം. സ്കൂളിലെ പ്രധാനാധ്യാപികയായ പ്രതിഭ സിംഗ് ക്യാമറ തടയാനും ചിത്രീകരിച്ചയാളോട് വീഡിയോ ഡിലീറ്റ് ചെയ്യാനും അപേക്ഷിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. ശേഷം കുട്ടികളെ ക്ലാസ് മുറികളിലേക്ക് ഓടിച്ചുവിടാൻ ശ്രമിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button