Uncategorized

‘ഇന്ത്യ സമാധാനത്തിന്‍റെ പക്ഷത്ത്’;മോദി പുടിൻ കൂടിക്കാഴ്ച പൂര്‍ത്തിയായി, എട്ട് കരാറുകളിൽ ഒപ്പുവെച്ചു

ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തെത്തിയ റഷ്യന്‍ പ്രസിഡൻ്റ് വ്‌ളാഡിമിര്‍ പുടിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച പൂര്‍ത്തിയായി. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയും റഷ്യയും ഒരുമിച്ച് പോരടുമെന്ന് പ്രധാനമന്ത്രി പുടിനെ അറിയിച്ചു. യുക്രെയ്ൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ സമാധാനത്തിനാണ് ഇന്ത്യ പ്രാധാന്യം നൽകുന്നതെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രി മോദി പുടിന് റഷ്യൻ ഭാഷയിലുള്ള ഭഗവദ്ഗീതയുടെ കോപ്പിയും സമ്മാനിച്ചു.

ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ആക്രമണത്തിൽ പാകിസ്താൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഭീകരാക്രമണത്തെ അപലപിച്ച് മോസ്കോ രംഗത്തെത്തിയെന്നും എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയെ ഇല്ലാതാക്കുന്നതിൽ ഇന്ത്യയ്‌ക്കൊപ്പം മോസ്കോ ഐക്യദാർഢ്യം പ്രഖ്യാപിച്ചുവെന്നും മോദി പറഞ്ഞു. ഭീകരാക്രമണത്തെ മോസ്‌കോ ശക്തമായി പിന്തുണച്ചിരുന്നുവെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. ഇന്ത്യ-റഷ്യ ബന്ധം ധ്രുവനക്ഷത്രം പോലെയന്ന് മോദി പറഞ്ഞു. ഇന്ത്യയിൽ രണ്ട് റഷ്യന്‍ കോണ്‍സുലേറ്റ് കൂടി തുടങ്ങുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ആണവോര്‍ജ്ജ സഹകരണം ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു. ടുറിസം രംഗത്തെ ശക്തിപ്പെടുത്താന്‍ വിസാ നടപടിക്രമങ്ങള്‍ ലളിതമാക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. യുക്രെയ്നിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ നടപടികളെയും സ്വാഗതം ചെയ്യുന്നുവെന്ന് മോദി പറഞ്ഞു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഒന്നിച്ച് നില്‍ക്കുമെന്നും മോദി വ്യക്തമാക്കി. റഷ്യ യുക്രെയ്ൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരത്തിന് ശ്രമിക്കുകയാണെന്ന് പുടിൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button