Uncategorized

ലുക്കും വർക്കുമുണ്ടെങ്കിൽ ഫണ്ട് ഇറ്റലിയിൽ നിന്നും വരും; അൾട്രാവയലറ്റിൽ 400 കോടിയുടെ നിക്ഷേപം നടത്തി ഇന്ത്യൻ, ഇറ്റാലിയൻ കമ്പനികൾ

ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡായ അൾട്രാവയലറ്റിൽ കോടികൾ നിക്ഷേപിച്ച് ഇന്ത്യൻ കമ്പനി സോഹോ കോർപ്പറേഷനും ഇറ്റാലിയൻ നിക്ഷേപ സ്ഥാപനമായ ലിംഗോട്ടോയും. 45 മില്യൺ ഡോളർ (ഏകദേശം 404 കോടി രൂപ) ആണ് ഇരുസ്ഥാപനങ്ങളും ചേർന്ന് വളർന്നു വരുന്ന ഇ വി ബ്രാൻഡിൽ നിക്ഷേപിക്കുക. നിലവിലെ സീരീസ് ഇ (Series E) ഫണ്ടിംഗ് റൗണ്ടിന്റെ ഭാഗമായാണ് കോടികളുടെ നിക്ഷേപമെത്തുന്നത്.

ഇറ്റലിയിലെ ആഗ്നെല്ലി കുടുംബം നിയന്ത്രിക്കുന്ന എക്സോർ എൻവിയുടെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമാണ് ലിംഗോട്ടോ. ഫെരാരി, ഫിയറ്റ്, ക്രൈസ്ലർ ഓട്ടോമൊബൈൽസ് തുടങ്ങിയ കമ്പനികളിൽ എക്സോറിന് നിക്ഷേപമുണ്ട്.

നിലവിലെ ബൈക്കുകളായ F77, X-47 എന്നിവയുടെയും ഭാവിയിലെ ഉൽപ്പന്ന പ്ലാറ്റ്‌ഫോമുകളായ ഷോക്ക്‌വേവ് (Shockwave), ടെസ്സറാക്റ്റ് (Tesseract) എന്നിവയുടെയും ആഭ്യന്തര, അന്താരാഷ്ട്ര തലത്തിലുള്ള ഉൽപാദനത്തിനും വളർച്ചക്കുമായി ഈ പുതിയ ഫണ്ടിംഗ് ഉപയോഗിക്കും. 2027-28 സാമ്പത്തിക വർഷത്തോടെ ഐപിഒ (IPO) നടത്താൻ അൾട്രാവയലറ്റ് പദ്ധതിയിടുന്നുണ്ട്. ഉത്പാദനം വിപുലീകരിക്കലും ഒപ്പം നൂതന ബാറ്ററി സാങ്കേതികവിദ്യ വികസിപ്പിക്കലുമാണ് കമ്പനി ലക്ഷ്യം. നിലവിൽ ഇന്ത്യയിലെ 30 നഗരങ്ങളിൽ വിപണിയു‍ള്ള കമ്പനി 2026 ഓട് കൂടി 100 നഗരങ്ങളിലേക്ക് എത്താനും പദ്ധതിയിടുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button