കേരളത്തിന്റെ അംബാസഡർമാരായി പ്രവർത്തിക്കേണ്ടവരാണ് എംപിമാർ; ഡോ.ജോൺ ബ്രിട്ടാസ് എംപി അത് ഫലപ്രദമായി ചെയ്യുന്നുണ്ട്: മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിൽ നിന്നും കേരളത്തിന് നേടാനുള്ള കാര്യങ്ങൾ നേടിയെടുക്കുക എന്നതാണ് എം പി മാർ ചെയ്യേണ്ടത്. പക്ഷെ കേരളത്തിൽ നിന്നുള്ള എംപിമാരിൽ ചിലർ നിർഭാഗ്യവശാൽ അങ്ങനെയല്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാർലമെന്റ് സമ്മേളനം നടക്കുന്നതിന്റെ തൊട്ടുമുമ്പായി പാർലമെന്റ് മെമ്പർമാരുടെ ഒരു യോഗം ഗവൺമെന്റ് വിളിച്ചുചേർക്കും അതിൽ കേന്ദ്ര ഗവൺമെന്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാനത്തിന് നേടാനുള്ള കാര്യങ്ങൾ അതിൽ എംപിമാർ എന്ന നിലക്ക് തുടർന്നു നടത്തേണ്ട ബന്ധപ്പെടലുകൾ അതിന സഹായകമായ കാര്യങ്ങൾ എന്നിവയാണ് ഈ യോഗത്തിൽ അറിയിക്കുന്ന കാര്യങ്ങൾ.
നമ്മുടെ നാടിൻറെ കാര്യങ്ങൾ നേടിയെടുക്കുന്നതിനായി ഒന്നിച്ചു നിന്ന് പ്രവർത്തിക്കുക എന്നുള്ളതാണ് ഇതിന്റെ ലക്ഷ്യം എന്നാൽ നിർഭാഗ്യവശാൽ എല്ലാവരും പ്രതിപക്ഷമാണെങ്കിലും കേന്ദ്ര ഗവൺമെന്റ് സ്വീകരിക്കുന്ന വിവേചനപൂർവ്വമായ നടപടികളെ എതിർക്കാൻ പല എംപിമാരും തയ്യാറായിരുന്നില്ലയെന്നും. പല കാര്യങ്ങളിലും കേരള ഗവൺമെന്റ് എതിർക്കുന്ന സമീപനമായിരുന്നു എംപിമാർ സ്വീകരിച്ചിരുന്നതെന്നും അത് സംസ്ഥാന താല്പര്യത്തിന് വിരുദ്ധമായ നടപടിയായിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.




