Uncategorized
ക്രിസ്മസ് യാത്രകൾ എളുപ്പമാകും! സ്പെഷ്യൽ സർവീസ് ബുക്കിംഗ് ആരംഭിച്ച് കെഎസ്ആർടിസി

ക്രിസ്തുമസ് അവധിക്കാലത്ത് നാട്ടിലേയ്ക്ക് എത്താൻ ബുദ്ധിമുട്ടുന്നവർക്ക് താങ്ങായി മാറിയിരിയ്ക്കുകയാണ് കെഎസ്ആർടിസി. ട്രെയിൻ ടിക്കറ്റുകൾ ലഭ്യമല്ലാത്തതും സ്വകാര്യ ബസുകളുടെ താങ്ങാനാവാത്ത ടിക്കറ്റ് നിരക്കും പലപ്പോഴും ആളുകൾക്ക് നാട്ടിലേക്ക് വരൻ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്, ഇത് ഒഴിവാക്കാൻ ക്രിസ്തുമസ് പുതുവത്സര അവധിയോടനുബന്ധിച്ച് കെ എസ് ആർ ടി സി പുതിയ സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചു.
2025-26-ലെ ക്രിസ്തുമസ്, പുതുവത്സര അവധി ദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം ക കെ.എസ്.ആർ.ടി.സി 19.12.2025 മുതൽ 05.01.2026 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകൾ ക്രമീകരിച്ചിട്ടുണ്ട്. നിലവിലെ സർവ്വീസുകൾക്ക് പുറമേയാണ് അധിക സർവ്വീസുകൾ ക്രമീകരിച്ചിട്ടുള്ളത്.




