Uncategorized

സിഗരറ്റിന് വർധിപ്പിക്കുന്നത് സെസ് അല്ല, എക്സൈസ് ഡ്യൂട്ടി; സംസ്ഥാനങ്ങളിൽ നിന്ന് ഈടാക്കുക ധനകാര്യ കമ്മീഷന്റെ ശുപാർശകൾ അനുസരിച്ച്

ദില്ലി: പുകയില ഉത്പന്നങ്ങൾക്ക് മേൽ ഉയർത്തിയ തീരുവ സംസ്ഥാനങ്ങളിൽ നിന്ന് ധനകാര്യ കമ്മീഷന്റെ ശുപാർശകൾ അനുസരിച്ച് ഈടാക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ഇത് സെസ് അല്ല എക്സൈസ് ഡ്യൂട്ടിയാണെന്നും അവർ കൂട്ടിച്ചേർത്തു. പുകയില കർഷകരെയും ബീഡി തൊഴിലാളികളെയും ബിൽ ദോഷകരമായി ബാധിക്കില്ല. രാജ്യത്ത് 49.82 ലക്ഷം രജിസ്റ്റർ ചെയ്ത ബീഡി തൊഴിലാളികളുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. രാജ്യസഭയിലെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. 1944ലെ സെൻട്രൽ എക്സൈസ് ആക്ട് ഭേദഗതി ചെയ്യുന്നതിനാണ് ഈ നിയമനിർമ്മാണം ലക്ഷ്യമിടുന്നത്. സിഗരറ്റ്, സിഗാർ, ഹുക്ക, സർദ തുടങ്ങിയ പുകയില ഉൽപ്പന്നങ്ങളുടെ എക്സൈസ് തീരുവയാണ് വർധിക്കുന്നത്.

സിഗരറ്റ് : സിഗരറ്റുകളുടെ നീളത്തിനനുസരിച്ചാകും ഇനി നികുതി ചുമത്തുക. 1,000 സിഗരറ്റുകള്‍ക്ക് 2,700 രൂപ മുതല്‍ 11,000 രൂപ വരെ ലെവി ഏര്‍പ്പെടുത്താനാണ് നിര്‍ദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button